കോളേജിലെക്കുള്ള ബസ് എത്തുംവരെ ബസ്സ്ടാന്റിലെ വൈറ്റിങ്ങ്റൂമിൽ ഇരിക്കുകയാണ് പതിവ് . അവിടെ ഇരിക്കുന്നവരെ നോക്കിയും അവരുടെ സംസാരം അവരറിയാതെ കേട്ടും അര മണിക്കൂർ നേരത്തെ ഇരിപ്പ്.
ആയിടക്കാണ് അവിടെ ഇരിക്കുന്ന എല്ലാവരും ഉദ്യോഗസ്ഥകളൊ
കോളേജ് വിദ്യാർതികളൊ അല്ലെന്നു എന്നോട് ഒരു കൂട്ടുകാരി പറഞ്ഞത്. അതുകൊണ്ടാണത്രെ ജനലിനപ്പുറം ആണുങ്ങൾ വിളിക്കുമ്പോഴും പണംകാണിക്കുമ്പോഴും പലരും എണീറ്റ്പോകുന്നത് !!. അന്നാണ് , സിനിമകളിൽ കണ്ടിട്ടുള്ള "റെഡ് സ്ട്രീറ്റ്ടൈപ്പ്" ആളുകൾ എല്ലായിടത്തും സുലഭമാണെന്ന് മ നസ്സിലാകുന്നത്.
വൈറ്റിങ്ങ് റൂമിലെ കാലിയായ ഏതു സ്ഥലത്തും ഇരുന്നിരുന്ന
ഞാൻ ,അന്നുതൊട്ട് "ഇക്കൂട്ടരുടെ" അടുത്തി രിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.എന്നാൽ ആരും അറിയാതെ ഇവരെ നിരീക്ഷികാനും മറന്നില്ല.ദിവസം കഴിയും തോറും ഓരോരുത്തരെ കുറിച്ചും മനസ്സിൽവെറുപ്പു കൂടികൊണ്ടേ ഇരുന്നു.__ "എന്തിനു വേണ്ടി ഇവർ ഇങ്ങനെജീവിക്കുന്നു ? ഇതിനേക്കാൾ ഭേദം പോയി ചത്തൂടെ ?"
അങ്ങിനെയിരിക്കെ ചുരിദാറിട്ട "ഒരുത്തി"ഒരു ഒന്നോ രണ്ടോ വയസ്സുള്ളകുട്ടിയുമായി അവിടെകണ്ടു തുടങ്ങിയത് .പലരുംവിളിക്കുന്നതും അവൾ പോകുന്നതും എന്റെസ്ഥിരം കാഴ്ചയായി .
ഒരുദിവസം വെയിറ്റ് റൂമിൽ ചെന്നപ്പോൾ തന്നെ അവൾ അവിടെ ഉണ്ടായിരുന്നു. അവരുടെ കുട്ടി ഉച്ചത്തിൽ കരയുന്നുമുണ്ട് ..
"സാധാരണ മിണ്ടാതി രിക്കുന്ന കുട്ടിയാണ്. ഇന്നെന്തു പറ്റി ?. അതിനെ തല്ലിയിട്ടുണ്ടാകും .കുട്ടിയുടെ കുപ്പായം നീക്കിയാൽ അടിച്ചതിന്റെ ചുവന്നു തടിച്ച അടയാളങ്ങൾ കാണാനാകുമായിരിക്കും . ഇവർക്കൊന്നും മനസോ മനുഷ്യപ്പറ്റൊ ഉണ്ടാകില്ല .പിന്നെയല്ലേ അമ്മയുടെ മമത .കഷ്ടം !രാവിലെ തന്നെ ഇറങ്ങിക്കോളും. " പിറുപിറുത്താണ് ഇരുന്നത് തന്നെ .
ദേഷ്യവും വെറുപ്പും കൊണ്ട് എനിക്ക് അവരെ അവിടെ നിന്ന് തല്ലി യോടിക്കണമെന്നു തോന്നി . ഞാനവരെ വല്ലാത്തൊരു നോട്ടം നോക്കി."എന്തു ദുഷ്ടയാണ് നിങ്ങൾ" എന്ന നോട്ടം .
അവർ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല .കുട്ടിയുടെ കരച്ചിലടക്കാൻ പാടുപെടുകയാണ്.
അവർ കുട്ടിയെ എടുത്തു മടിയിൽ വച്ചു .കണ്ണുനീർ തുടച്ചു ,കുട്ടിയെ തലോടികൊണ്ടെയിരുന്നു .നെറ്റിയിൽ വാത്സല്യത്തിന്റെ ഉമ്മ .കരയല്ലേ മോനെ എന്നുള്ള അപേക്ഷകൾ .തന്നോടടുക്കിപിടിക്കാനുള്ള ശ്രമം . കുട്ടി അമ്മയെ കെട്ടിപിടിച്ചു .കണ്ണുനീര് കൊണ്ട് ആ സ്ത്രീയുടെ മുഖം നിറഞ്ഞു. അവരും കരയുകയാണോ?
ആ സ്നേഹം എനിക്ക് മേൽ കൂരബുകളായ് പതിക്കുകയാണ് .ഓരോ ഇഞ്ചും വേദനിക്കുന്നു.
ഞാൻ തല കുമ്പിട്ടിരുന്നു .ബസ് ഇന്നു നേരത്തെ വരണേ എന്നു പ്രാർത്ഥിച്ചു .എന്നിട്ടും കുട്ടിയോടുള്ള അവരുടെ ആ വാക്കുകൾ ഞാൻ കേട്ടു
- " മോനു കരയാതിരിക്ക് , കസ്റ്റമേഴ്സ് ആരെങ്കിലും ഒന്ന് വരട്ടെ . മോന്ബിസ്കറ്റ് വാങ്ങിതരാം ".

ശരശയ്യയിലായിരുന്ന എന്റെ നെഞ്ചിലൊരു പാറ കല്ലു വന്നു വീണു .......തത്രപ്പെട്ടെണീറ്റ് ഞാൻ പുറത്തേക്കു നടന്നു . അപ്പോഴും കുട്ടിയുടെ കരച്ചിൽ എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു . ഞാനെന്റെ ബാഗ് നെഞ്ചോടടക്കി പിടിച്ചു .അതിൽ പോക്കറ്റ് മണി 50 രൂപയുണ്ട് .ഞനതവർക്കു കൊടുത്താൽ കണ്ടു നില്കുന്ന ആളുകൾ എന്ന്നെ കുറിച്ചും മോശമായി വിചാരിച്ചാലോ.... വയറു നിറച്ചു ഇഷ്ടമുള്ളതെല്ലാം കഴിച്ചു സദാചാരം എനിക്കും പ്രസംഗിക്കാൻ ഉള്ളതാണ് .